Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mega Chenda Melam

America

ലോ​ക റി​ക്കാ​ർ​ഡ് ല​ക്ഷ്യ​മി‌​ട്ട് ഫൊ​ക്കാ​ന; മെ​ഗാ മോ​ഹി​നി​യാ​ട്ടം സം​ഘ​ടി​പ്പി​ക്കു​ന്നു

ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ ഇ​ട​യി​ലും ഒ​രു ഗി​ന്ന​സ് വേ​ൾ​ഡ് റി​ക്കാ​ർ​ഡ് എ​ന്ന​ത്‌ ന​മ്മു​ടെ സ്വ​പ്ന​മാ​ണ്. അ​തും ന​മ്മു​ടെ ത​ന​ത് ക​ല​യാ​യ മോ​ഹി​നി​യാ​ട്ട​ത്തി​ൽ ത​ന്ന​യാ​യാ​ലോ ? അ​തെ ആ ​സ്വ​പ്ന സാ​ക്ഷ​ൽ​ക​ര​ത്തി​നു മോ​ഹി​നി​യാ​ട്ട​ത്തി​ൽ വേ​ൾ​ഡ് ഗി​ന്ന​സ് ച​രി​ത്ര​ത്തിന്‍റെ ഭാ​ഗ​മാ​കാ​ൻ ഫോ​ക്കാ​ന ഒ​രു​ക്കു​ന്ന അ​പൂ​ർ​വ അ​വ​സ​രം ഫൊ​ക്കാ​ന ക​ൺ​വ​ൻ​ഷ​നി​ൽ. ഏ​റെ നാ​ള​ത്തെ പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ മോ​ഹ​സാ​ക്ഷാ​ൽ​കാ​രം ഒ​രു കൈ ​എ​ത്തും ദൂ​ര​ത്തി​ൽ.

കേ​ര​ള​ത്തി​ന്‍റെ ത​ന​ത് ലാ​സ്യ​നൃ​ത്ത​ക​ലാ​രൂ​പ​മാ​ണ് മോ​ഹി​നി​യാ​ട്ടം, ആ ​നാ​ട്യ​ശാ​സ്ത്ര​ത്തി​ൽ അ​മേ​രി​ക്ക​യി​ൽ ഒ​രു ഗി​ന്ന​സ് വേ​ൾ​ഡ് റിക്കാ​ർ​ഡ് നേ​ടു​വാ​ൻ ഫൊ​ക്കാ​ന ഇ​ന്ത്യ​ൻ​ - അ​മേ​രി​ക്ക​ൻ ഡാ​ൻ​സേ​സി​ന് അ​വ​സ​രം ഒ​രു​ക്കു​ന്നു. നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ൽ മോ​ഹി​നി​യാ​ട്ടം ക​ളി​ക്കു​ക​യും പ​ഠി​ക്കു​ക​യും ചെ​യ്യു​ന്ന ഡാ​ൻ​സേ​സി​ന് കി​ട്ടു​ന്ന അ​സു​ല​ഭ സ​ന്ദ​ർ​ഭ​മാ​ണ് ഫൊ​ക്കാ​ന ഒ​രു​ക്കു​ന്ന​ത്‌.

ഒ​രു ഗി​ന്ന​സ് റി​ക്കാ​ർ​ഡി​ന്‍റെ ഭാ​ഗ​മാ​ക്കു​ക എ​ന്ന​ത് ചെ​റി​യ ഒ​രു കാ​ര്യ​മ​ല്ല. ജീ​വി​ത​ത്തി​ൽ അ​ത് നേ​ടു​വാ​നും അ​തി​ന്‍റെ ഭാ​ഗ​മാ​കാ​നും ചു​രു​ക്കം ചി​ല​ർ​ക്ക് മാ​ത്ര​മേ ആ ​ഭാ​ഗ്യം കി​ട്ടു. അ​ങ്ങ​നെ ഒ​രു റി​ക്കാ​ർ​ഡി​ന്‍റെ ഭാ​ഗ​മാ​കാ​ൻ ഫൊ​ക്കാ​ന നി​ങ്ങ​ളെ സ​ദ​യം ക്ഷ​ണി​ക്കു​ന്ന​ത്.

ഓ​രോ ചെ​റി​യ പ​രി​ശ്ര​മ​വും വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ക്കു​മ്പോ​ൾ അ​ത് ന​മ്മു​ടെ ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ക്കു​ന്നു, അ​തി​നാ​യി ന​ട​ത്തു​ന്ന യാ​ത്ര​യും അ​നു​ഭ​വ​ങ്ങ​ളും ജീ​വി​ത​ത്തി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ ഉ​ണ്ടാ​ക്കും. നി​ങ്ങ​ൾ ചെ​യ്യാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന കാ​ര്യ​ങ്ങ​ളി​ൽ പൂ​ർ​ണ മ​ന​സോ​ടെ​യും ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യും പ​രി​ശ്ര​മി​ച്ച​ൽ വി​ജ​യം ന​മ്മു​ടെ കൂ​ടെ​ത്ത​ന്നെ ആ​യി​രി​ക്കും.

ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​നു​ഷ്യ​നേ​ട്ട​ങ്ങ​ളു​ടെ​യും പ്ര​കൃ​തി​യി​ലെ അ​ത്ഭു​ത​ങ്ങ​ളു​ടെ​യും ആ​ധി​കാ​രി​ക ശേ​ഖ​ര​മാ​ണ് ഗി​ന്ന​സ് വേ​ൾ​ഡ് റിക്കാർ​ഡു​ക​ൾ. അ​ങ്ങ​നെ ഒ​രു റി​ക്കാ​ർ​ഡ് മോ​ഹി​നി​യാ​ട്ട​ത്തി​ൽ ഈ ​ക​ൺ​വ​ൻ​ഷ​നി​ലൂ​ടെ നേ​ടു​ന്ന​തി​ന് ഫൊ​ക്കാ​ന സു​വ​ർ​ണാ​വ​സ​ര​മൊ​രു​ക്കു​ന്നു.

ഗി​ന്ന​സ് വേ​ൾ​ഡ് റി​ക്കാ​ർ​ഡി​ൽ പ​ങ്കാ​ളി​ക​ളാ​വു​ക എ​ന്ന​ത് വ​ലി​യൊ​രു ബ​ഹു​മ​തി​യും പ്രി​വി​ലേ​ജു​മാ​ണ്. അ​സാ​ധ്യ​വും അ​പൂ​ര്‍​വ​വും അ​തു​ല്യ​മാ​യ കാ​ര്യ​ങ്ങ​ള്‍​ക്കാ​ണ് ഗി​ന്ന​സ് റി​ക്കാ​ർ​ഡ് ല​ഭി​ക്കു​ക. ഈ ​ബ​ഹു​മ​തി നേ​ടു​വാ​ൻ വേ​ണ്ടി​യാ​ണ് ഫൊ​ക്കാ​ന നി​ങ്ങ​ളെ ക്ഷ​ണി​ക്കു​ന്ന​ത്.

ഓ​ഗ​സ്റ്റ് എട്ടിന് ഉച്ചകഴിഞ്ഞ് മൂന്നിന് ന​ട​ക്കു​ന്ന ഈ ​ഗി​ന്ന​സ് റി​ക്കാ​ർ​ഡ് ശ്ര​മ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് ഔ​ദ്യോ​ഗി​ക സ​ർ​ട്ടി​ഫി​ക്ക​റ്റും 60 മ​ണി​ക്കൂ​ർ വെ​രി​ഫൈ​ഡ് വോ​ള​ന്റി​യ​ർ അ​വേ​ഴ്സും ല​ഭി​ക്കു​ന്ന​താ​ണ്.

കൂ​ടാ​തെ മി​ക​ച്ച മു​ന്ന് ഡാ​ൻ​സ് സ്കൂ​ളു​ക​ൾ​ക്ക് വിവിഐപി പു​ര​സ്കാ​ര​ങ്ങ​ളും ന​ൽ​കും (based on their Participation level). പ​ങ്കെ​ടു​ക്കു​ന്ന മോ​ഹി​നി​യാ​ട്ടം ഡാ​ൻ​സേ​ഴ്സി​ന് ഓ​ഗ​സ്റ്റ് എട്ടിന് ​ഡേ ര​ജി​സ്ട്ര​റേ​ൻ ഫ്രീ ​ആ​ണ് (Worth $400.00) അ​തു​പോ​ലെ ത​ന്നെ മോ​ഹി​നി​യാ​ട്ടം കോ​സ്റ്റ്യൂ​മും ഫ്രീ ​ആ​യി ന​ൽ​കു​ന്ന​തു​മാ​ണ്.

ഇ​ന്ത്യ​യു​ടെ ഉ​പ​രാ​ഷ്ട്ര​പ​തി, കേ​ര​ള മു​ഖ്യ​മ​ന്ത്രി, കേ​ര​ളാ ഗ​വ​ർ​ണ​ർ, ന്യൂ​ജ​ഴ്‌​സി ഗ​വ​ർ​ണ​ർ, അ​ടൂ​ർ ഗോ​പ​ല​കൃ​ഷ്ണ​ൻ, ​എം.എ. ​യൂ​സ​ഫ​ലി, മ​ട്ട​ന്നൂ​ർ ശ​ങ്ക​ര​ൻ കു​ട്ടി, സി​നി​മാ താ​ര​ങ്ങ​ളാ​യ ന​വ്യ നാ​യ​ർ, അ​ന്ന ബെ​ൻ, പ്ര​ഫ. ഗോ​പി​നാ​ഥ് മു​തു​കാ​ട് തു​ട​ങ്ങി​യ പ്ര​മു​ഖ​ർ സാ​ക്ഷ്യം വ​ഹി​ക്കു​ന്ന ഈ ​ച​രി​ത്ര​പ​ര​മാ​യ മു​ന്നേ​റ്റ​ത്തി​ൽ പ്ര​മു​ഖ ഡാ​ൻ​സ് ടീ​ച്ച​റാ​യ ബീ​നാ മേ​നോ​നും ടീ​മി​നും ഒ​പ്പം അ​ണി​ചേ​രാ​നും ഇ​പ്പോ​ൾ ത​ന്നെ ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്. ര​ജി​സ്ട്രേ​ഷ​ൻ ഫ്രീ ​ആ​ണ്.

അ​മേ​രി​ക്ക​യി​ലെ പ്ര​ധാ​ന ഡാ​ൻ​സ് ടീ​ച്ചേ​ഴ്സും ഗു​രു​ക്ക​ന്മാ​രു​മാ​യ ബി​ന്ധ്യ ശ​ബ​രി, നി​മ്മി ദാ​സ്, ദേ​വി​ക നാ​യ​ർ, ലി​സ ജോ​സ​ഫ്, ല​തി​ക നാ​യ​ർ, അ​ശ്വ​തി അ​രു​ൺ, ബേ​സി​ൽ കാ​ള​ഹ​ർ​ട്സ്, ബേ​ബി ത​ട​വ​നാ​ൽ, ആ​ശ അ​ഗ​സ്റ്റി​ൻ, മാ​ലി​നി നാ​യ​ർ, നീ​ന ഫി​ലി​പ്പ്, സൗ​യ്മാ ,ച​ന്ദ്രി​ക കു​റു​പ്പ്, ല​ക്ഷ്മി കു​റു​പ്പ്, അ​ഞ്ജ​ന പ്ര​ദീ​പ്, പ്രി​യ ലൂ​യി​സ്, ജോ​ജി കൊ​ട്ടാ​ര​ക്ക​ര, സു​ഷ​മ പ്ര​വീ​ൺ, മേ​രി​യാ​ൻ മൈ​ക്കി​ൾ, സു​ജി​ത് തോ​ന്നാ​റി​ൽ, റു​ബീ​ന സു​ദ​ർ​ശ​ൻ, അ​പ​രു​മ ചാ​റ്റ​ർ​ജ്ജി തു​ട​ങ്ങി നി​ര​വ​ധി ഡാ​ൻ​സ് സ്കൂ​ളു​ക​ളും ടീ​ച്ചേ​ഴ്സും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മു​ന്നോ​ട്ടു പോ​കു​മ്പോ​ൾ നി​ങ്ങ​ൾ ഓ​രോ​രു​ത്ത​രെ​യും ഇ​തി​ന്‍റെ ഭാ​ഗ​മാ​കു​വാ​ൻ ക്ഷ​ണി​ക്കു​ക​യാ​ണ്.

മോ​ഹി​നി​യാ​ട്ട​ത്തി​ൽ ഗി​ന്ന​സ് ബു​ക്കി​ലേ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യു​വാ​ൻ മേ​യ് 31ന് ​മു​ൻ​പാ​യി താ​ഴെ​കാ​ണൂ​ന്ന ലി​ങ്കി​ൽ കൂ​ടി ചെ​യ്യാ​വു​ന്ന​താ​ണ്. https://fokana.ticketspice.com/guinness-world-mohiniyattam

ഫൊ​ക്കാ​നാ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​ൺ​വെ​ൻ​ഷ​ൻ ഓ​ഗ​സ്റ്റ് ആറ് മു​ത​ൽ ഒമ്പത് വ​രെ പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ മ​നോ​ഹ​ര​മാ​യ പോ​ക്ക​നോ​സ് മൗ​ണ്ട​ൻ​സി​ലെ ക​ൽ​ഹാ​രി റി​സോ​ർ​ട്ടി​ൽ ന​ട​ക്കു​മ്പോ​ൾ അ​ത് ഫൊ​ക്കാ​ന​യു​ടെ​യും മ​റ്റ് ഏ​ത് പ്ര​വാ​സി സം​ഘാ​ട​ന​ക​ളു​ടെ​യും ച​രി​ത്ര​ത്തി​ൽ ഇ​ന്നു​വ​രെ വ​രെ ക​ണ്ടി​ട്ടി​ല്ലാ​ത്ത ഒ​രു ക​ൺ​വ​ൻ​ഷ​ന് സാ​ക്ഷി​യാ​കു​ന്ന ച​രി​ത്ര നി​മി​ഷ​ങ്ങ​ളി​ലേ​ക്ക് നി​ങ്ങ​ളെ​യും ക്ഷ​ണി​ക്കു​ക​യാ​ണ്.

ഈ ​സ​മൂ​ഹ​ത്തി​ലെ ഓ​രോ ജീ​വി​ത​ത്തി​നും ഒ​രു സ്ഥാ​നം ഉ​ണ്ട് . ഒ​രു ക​ലാ​കാ​രി​യു​ടെ പ്ര​ക​ട​നം മാ​ത്ര​മ​ല്ല മോ​ഹി​നി​യാ​ട്ടം, അ​ത് ദൈ​വ​ത്തി​ന്‍റെ കൈ​യൊ​പ്പ്‌ പ​തി​ഞ്ഞ ക​ല​യാ​ണ്. ല​ക്ഷ്യം ശ​രി​യെ​ങ്കി​ൽ, അ​തി​ലേ​ക്കു​ള്ള വ​ഴി​യും ധ​ർ​മ്മ​മാ​കും,അ​ങ്ങ​നെ ഗി​ന്ന​സ് ബു​ക്കി​ലേ​ക്ക് ന​മു​ക്ക് ന​ട​ന്ന് ക​യ​റാം.

ച​രി​തം ന​മു​ക്കു​വേ​ണ്ടി വ​ഴി​മാ​റ​ട്ടെ.... ഇ​തി​ൽ പ​ങ്കെ​ടു​ത്തു ഈ ​സം​ര​ഭം വ​ൻ​പി​ച്ച വി​ജ​യ​മാ​ക്കാ​ൻ നി​ങ്ങ​ൾ ഒ​രു​രു​ത്ത​രെ​യും ഇ​തി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണി അ​റി​യി​ച്ചു.

Latest News

Corehub Up